ഷിംഗിൾസ് റൂഫിങ്

Roofing-Contractors-Kerala

അകം മോടി ആയാലും പുറംമോടി ആയാലും വീട് അണിയിച്ചൊരുക്കുന്നതിൽ വളരെ ശ്രദ്ധാലുക്കളാണ് ആണ് മലയാളികൾ.അതുകൊണ്ടുതന്നെ വിപണിയിൽ ഇറങ്ങുന്ന പുതിയ മെറ്റീരിയലുകളെ അവയുടെ ഗുണവും ദോഷവും മനസ്സിലാക്കി സ്വീകരിക്കുവാനും തിരസ്കരിക്കാനും എന്നും മലയാളികൾക്ക് മടിയില്ല.ഈ കുറച്ചുകാലം കൊണ്ട് ARTISTകളുടെയും DESIGNERS കളുടെയും ഒപ്പം വീട് നിർമ്മിക്കുന്നവരുടെയും മനസ്സിൽ ഇടം നേടിയവയാണ് ഷിംഗിൾസ്.വിദേശി യാണെങ്കിലും ആറുമാസം വെയിൽ ആറുമാസം മഴ എന്ന കേരളത്തിലെ TROPICAL കാലാവസ്ഥയ്ക്ക് അനുയോജ്യം എന്ന് കരുതിയാണ് ഈ വിദേശിയെ കേരളം ഇരു കൈകളും നീട്ടി സ്വീകരിച്ചത്‌.പരമ്പരാഗത ശൈലിയിലുള്ള പരമ്പരാഗത ശൈലിയിലുള്ള ഉള്ള പല റൂഫിങ് ഉൽപ്പന്നങ്ങളുടെയും പോരായ്മകൾ തീർത്തും പരിഹരിക്കുന്നുണ്ട് ഷിംഗിൾസ്.ചുഴലികാറ്റും മഞ്ഞും മഴയും പേമാരിയും എല്ലാം ഭീഷണിയായി മാറിമാറി എത്തുന്ന അമേരിക്കയിൽ വീടിന് സുരക്ഷിതമായ ഒരു മേൽക്കൂര എന്ന ആശയത്തിൽ നിന്നാണു് സിംഗിൾസ് രൂപം കൊള്ളുന്നത്.

SS-Roofings-Trivandrum

കാലാവസ്ഥയുടെ കലിയെയും വ്യതിയാനങ്ങളെയും തടുക്കാൻ മേൽക്കൂര കളെ ശക്തിപ്പെടുത്തുകയാണ് ഷിംഗിൾസ് ചെയ്യുന്നത്.100% ലീക്ക് പ്രൂഫ് ആയ ഷിംഗിൾസ്നെ തോൽപിക്കാൻ മഴയുടെ ശക്തിക്കോ വെയിലിന്റെ കാഠിന്യത്തിനോ കഴിയില്ല.ഇനി തീ പിടിത്തം ഉണ്ടായാലും ഷിംഗിൾസിന് പരിക്ക് പറ്റില്ല.ക്ലാസ് എ രെജിസ്‌ട്രേഷൻ ഉള്ള ഈ ഉത്പന്നം 110 ഡിഗ്രി CELCIUS ഇൽ പോലും സുരക്ഷിതമാണ്.ഇനി ഏത് തരത്തിലുള്ള കാറ്റടിച്ചാലും 130MILE വരെ വേഗത്തിൽ വീശുന്ന കാറ്റിനും ഷിംഗിൾസിന് മുന്നിൽ തോറ്റു പിന്മാറേണ്ടി വരും.കേരളത്തിന് ഷിംഗിൾസ് പ്രിയമാകുന്നതിനു പ്രധാന കാരണം പായലും പൂപ്പലും ഒരിക്കലും പിടിക്കില്ല എന്നുള്ളതാണ്.പെയിന്റിങ്ങും മെയിന്റനൻസും വേണ്ട എന്ന് അർഥം.ഒരിക്കലും നശിക്കാത്ത അഴക് നിറഞ്ഞ ഷിംഗിൾസ് പാകിയാൽ പിന്നെ മറന്നേക്കൂ എന്നാണ് കമ്പനി പറയുന്നത്.

2 പാളികളായാണ് ഷിംഗിൾസ് നിർമിക്കുന്നത്.ഫൈബർ ഗ്ലാസ് ഗ്രാന്യൂൾസും പ്രാത്യേകതരം ബിറ്റുമിനും ചേർത്താണ് ആദ്യ പാളി നർമിച്ചിരിക്കുന്നത്.ഈജിപ്തിൽ നിന്നുള്ള നാച്ചുറൽ സ്റ്റോണിൽ കോപ്പർ സുൽഫറെ ചേർത്തുണ്ടാക്കിയ മിശ്രിതം മുകളിൽ ഒട്ടിച്ചു ചേർത്താണ് രണ്ടാമത്തെ പാളി രൂപം കൊണ്ടിരിക്കുന്നത്.

39 ഇഞ്ച് നീലയും 13 ഇഞ്ച് വീതിയും ആണ് ഷിംഗിൾസിന് ഉള്ളത്.ഡിസൈൻ ഇല്ലാത്ത ഷിംഗിൾസിന്റെ പകുതി ഭാഗം അടുത്ത ഷിംഗിൾസിന് മുകളിലേക്ക് കയറി ഇരിക്കും പോലെ OVERLAPPING രീതിയിൽ ആണ് ഷിംഗിൾസ് മേൽക്കൂര പാകുന്നത്.8 മണിക്കൂർ വെയില് കൊണ്ടാൽ മേൽക്കൂരയുമായി ഒട്ടിച്ചേരും ഷിംഗിൾസ്.വെറും 450gm മാത്രം ആണ് ഷിംഗിൾസിന്റെ ഭാരം.ഏതു പ്രതികൂല കാലാവസ്ഥയിലും നിറം മങ്ങില്ല എന്ന പ്രത്യകതയും ഷിംഗിൾസിന് ഉണ്ട്.

റൂഫിന്റെ ഏതു ഷെയ്പ്പിനു അനുസരിച്ചും ഷിംഗിൾസ് വിരിക്കാം എന്നുമാത്രമല്ല വളരെ എളുപ്പത്തിലും വേഗത്തിലും പണി പൂർത്തി ആക്കുകയും ചെയ്യാം.അൾട്രാ വയലറ്റ് രസ്മികളെ പ്രതിരോധിക്കാനും കൂടാതെ വീടിനെ സൗണ്ട് പ്രൂഫ് ആക്കാനും ഷിംഗിൾസിന് കഴിയും.വിപണിയിലെ പുതിയ താരം ആണ് കൂൾ ഷിംഗിൾസ്.എയർ കണ്ടിഷൻ ഉൾപ്പെടെ ഊർജ ഉപയോഗം കുറയ്ക്കാനും ഷിംഗിൾസിന് കഴിയും.30 വര്ഷം മുതൽ ലൈഫ് ടൈം വരെ ഗ്യാരണ്ടീ കിട്ടുന്ന ഷിംഗിൾസിന് സ്‌ക്വരെ ഫീറ്റ് 110 /- രൂപ മുതൽ വിപണിയിൽ ലഭ്യമാണ്.